ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ബാലന് മദ്യം നൽകിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് യുവതി അറസ്റ്റിലായത്. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയെ ആണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടുകാരന് യുവതി നിർബന്ധിച്ച് മദ്യം നൽകുകയായിരുന്നു എന്നാണ് വിവരം. ഇരുപത്താറുകാരിയായ പ്രിയങ്ക എന്തിനാണ് ബാലന് മദ്യം നൽകിയതെന്ന അന്വേഷണത്തിലാണ് പൊലീസ്.
ഇന്നലെ ഉച്ചയ്ക്കുശേഷം പ്രിയങ്കയുടെ വീട്ടിൽ വച്ചാണ് പന്ത്രണ്ടുകാരന് മദ്യം നൽകിയത്. ......
തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന് റിപ്പോർട്ട്. ബിജെപിയുടെ കോര്‍കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്, പാർട്ടി ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
രാജീവ് ചന്ദ്രശേഖറിനു പുറമെ, ജനറൽസെക്രട്ടറി എം.ടി. ......
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും ജയിലിൽ ആവശ്യപ്പെടുന്നതും ലഹരി. മീററ്റിലെ മുസ്കാൻ റസ്തഗി എന്ന ഇരുപത്തേഴുകാരിയും കാമുകൻ സാഹിൽ ശുക്ല എന്ന ഇരുപത്തഞ്ചുകാരനുമാണ് ജയിലിൽ ലഹരിമരുന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുന്നത്. ......
രാജകീയ ജീവിതമാണ് ഖുമാൻ ഖലിക്ക്. ആൾ മനുഷ്യനോ സിംഹമൊ കടുവയോ ഒന്നുമല്ല. ഒരു പോത്താണ്.......
കേരളത്തിൽ മരണസംഖ്യ കുറയുന്നത് സർക്കാരിന്റെ പെൻഷൻബാധ്യത കൂട്ടിയെന്ന പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ. ആരോഗ്യപരിപാലനത്തിൽ കേരളം ഒന്നാമതാണ് എന്നതും ഒരു പ്രശ്നമാണെന്ന് മന്ത്രി പറഞ്ഞു. ......
ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രധാനമായ പാരമ്പര്യസ്ഥംഭങ്ങളിലൊന്നാണ് നീതിതന്ത്രം. ഭരണഘടനയുടെ ആത്മാവിനെയും ജനങ്ങളുടെ വിശ്വാസത്തെയും പ്രതിനിധീകരിക്കുന്ന ഈ സ്ഥാപനത്തിന്റെ മേൽ ഗൗരവമായ ചോദ്യങ്ങൾ ഉയരുമ്പോൾ, മുൻ ചീഫ് ജസ്റ്റിസ് എൻ. ......
ദോഹ: സിന്തറ്റിക്ക് ഡ്രഗ്സുകള്‍ ഉള്‍പ്പെടെ ഗുരുതരമായ സാമൂഹിക ക്രിമിനല്‍ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുന്ന പുതിയ കേരളീയ സാഹചര്യത്തില്‍ ഇവ കര്‍ശനമായി നിയന്ത്രിക്കാന്‍ പരിശോധനാ വേളയിലെ വീഡിയോ റെക്കോര്‍ഡിങ് നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി ഖത്തര്‍ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു.
മയക്ക് മരുന്നിന്റെ അളവ് കൃത്യമായി തൂക്കുന്നുതുള്പ്പെടെയുള്ള മുഴുവന്‍ നടപടി ക്രമങ്ങളും പോലീസ് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന തരത്തില്‍ ആവശ്യമായ നിയമ ഭേദഗതി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരണം. വീഡിയോ റെക്കോര്‍ഡിങ് സന്ദര്‍ഭത്തില്‍ ഗസറ്റ് ഓഫീസറുടെ സാന്നിധ്യം വേണം. ......
ദോഹ: റമദാനിലെ അവസാനത്തെ 10 ദിവസങ്ങൾ അധിക പ്രാർത്ഥനയിലും രാത്രി ആരാധനയിലും ഏർപ്പെട്ട് പരമാവധിപ്രയോജനപ്പെടുത്തണമെന്ന്എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം എല്ലാ മുസ്ലീങ്ങളോടും ആഹ്വാനം ചെയ്തു. മാസത്തിലെ ഈ അവസാന രാത്രികളിൽ ആരാധനയ്ക്കായി തീവ്രമായി സമർപ്പിച്ച പ്രവാചകന്റെ മാതൃക പിന്തുടരണമെന്ന് പ്രസ്താ വനയിൽപറഞ്ഞു.അവസാനത്തെ 10 രാത്രികളിൽ ഒന്നിൽ സംഭവിക്കുന്ന ലൈലത്തുൽ ഖദ്റിനെ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാത്രിയായി കണക്കാക്കുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ......
ദോഹ: പൂക്കോയ തങ്ങൾ ഹോസ്പീസ് (PTH ) കൊളച്ചേരി മേഖല ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടി പ്പിച്ചു. അൽ ഹുവൈലിയ ഫാമിലി പാർക്കിൽ നടന്ന ഇഫ്താർ സംഗമത്തിൽ പി ടി എച്ച് മെമ്പർമാരും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.പി ടി എച്ച് പ്രസിഡിന്റ് ദാവൂദ് തണ്ടപുറത്തിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ഇ കെ ഉമർ ഫാറുഖ് പി ടി എച് പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഇ കെ അയ്യൂബ് ഹാജി,ഇഖ്ബാൽ കൂത്ത്പറമ്പ് , യൂനുസ് ശാന്തിഗിരി , ബഷീർ അമ്പലക്കണ്ടി , അബു മണിച്ചിറഎന്നിവർ സാന്നിധ്യം വഹിച്ചു.
സലീം ഹുദവി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി. ......